അങ്കമാലി: ഭിന്നശേഷിക്കാരായ കുട്ടികളെ സമൂഹത്തിന്റെ മുഖ്യധാരയിലെത്തിക്കുന്നതിനും കഴിവുകൾ വികസിപ്പിക്കുന്നതിനും വർണോത്സവം 2022 സംഘടിപ്പിച്ചു. നഗരസഭാ ചെയർമാൻ റെജി മാത്യു അദ്ധ്യക്ഷനായ ചടങ്ങിൽ റോജി എം.ജോൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സ്ഥിരംസമിതി അദ്ധ്യക്ഷരായ ലിസി പോളി, സാജു നെടുങ്ങാടൻ, ലില്ലി ജോയി, റോസിലി തോമസ്, കൗൺസിലർമാരായ കെ.പി.പോൾ ജോവർ, ഷിയോ പോൾ, മാത്യു തോമസ്, ടി.വൈ.ഏല്യാസ്, സന്ദീപ് ശങ്കർ, ജെസ്മി ജിജോ, പി.എൻ.ജോഷി, ജിത ഷിജോയ്, ജാൻസി അരീയ്ക്കൽ, സിനി, മാർട്ടിൻ ബി. മുണ്ടാടൻ, ലക്സി ജോയി, ലേഖ മധു, അജിത ഷിജോയ്, രജനി ശിവദാസൻ, ഷൈനി മാർട്ടിൻ, മനു നാരായണൻ, സി.ഡി.എസ് ചെയർപേഴ്സൺ ലില്ലി ജോണി, ഗ്രേസി, സെക്രട്ടറി എം.എസ്.ശ്രീരാഗ് , ഐ.സി.ഡി.എസ് സൂപ്പർവൈസർ റിയ റസാക് എന്നിവർ സംസാരിച്ചു. ആൻസൺ കുറുമ്പത്തുരുത്ത് മോട്ടിവേഷൻ ക്ലാസ് നയിച്ചു. മജീഷ്യൻ സുകുമാരൻ അങ്കമാലിയുടെ മാജിക് ഷോയും ബി.ലിജിത് കൃഷ്ണയുടെ സംഗീതവിരുന്നുമുണ്ടായിരുന്നു.