കുറുപ്പംപടി: കാഞ്ഞിരക്കാട് ഇ.എം.എസ് സ്മാരക വായനശാലയ്ക്കെതിരെ നടന്ന ആക്രമണത്തിനെതിരെ പ്രതിഷേധിച്ചു. പ്രതിഷേധയോഗം സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ ജില്ലാ പ്രസിഡന്റ്‌ പി.കെ.സോമൻ ഉദ്ഘാടനം ചെയ്തു. അക്രമികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. വായനശാലാ പ്രസിഡന്റ്‌ അഡ്വ.പി.കെ.ബൈജു അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ലൈബ്രറി കൗൺസിൽ അംഗം കെ.ഡി.ഷാജി, സി.പി.എം ഈസ്റ്റ്‌ ലോക്കൽ കമ്മിറ്റി അംഗം ജോൺ ജേക്കബ്, മുനിസിപ്പൽ കൗൺസിലർ രൂപേഷ് കുമാർ,​ സെക്രട്ടറി കെ.രാജൻ, ​പി.വി.ജയൻ എന്നിവർ സംസാരിച്ചു.