കൊച്ചി: എസ്.എൻ.ഡി.പി യോഗം കൊച്ചി യൂണിയന്റെ ആഭിമുഖ്യത്തിലുള്ള വിവാഹപൂർവ കൗൺസലിംഗ് അടുത്തമാസം 17,18 തീയതികളിൽ പള്ളുരുത്തി ശ്രീഭവാനീശ്വര കല്യാണമണ്ഡപത്തിൽ നടക്കും. യൂണിയൻ ഓഫീസിൽ രജിസ്റ്റർ ചെയ്തവർ രാവിലെ 8.30ന് എത്തണം. പായിപ്ര ദമനന്റെ നേതൃത്വത്തിലുള്ള അദ്ധ്യാപകർ ക്ലാസെടുക്കും. ഫോൺ: 0484 - 2231544