കൊച്ചി: ലൈസൻസ്ഡ് എൻജിനിയേഴ്‌സ് ആൻഡ് സൂപ്പർവൈസേഴ്സ് ഫെഡറേഷൻ (ലെൻസ്‌ഫെഡ്) ജില്ലാ കൺവെൻഷൻ
കൊച്ചി മറീന സെന്ററിൽ ഇന്ന് രാവിലെ ഒമ്പതിന് നടക്കും. ജില്ലാ പ്രസിഡന്റ് കെ.എസ്. അനിൽകുമാർ അദ്ധ്യക്ഷത വഹിക്കും. മേയർ അഡ്വ. എം. അനിൽ കുമാർ ഉദ്‌ഘാടനം ചെയ്യും. കെ. ജെ. മാക്സി എം.എൽ.എ, ലെൻസ്‌ഫെഡ് സംസ്ഥാന ട്രഷറർ പി.ബി. ഷാജി, ജോയിന്റ് സെക്രട്ടറി കെ.വി. സജി, വൈസ് പ്രസിഡന്റ് ടി.സി. ജോർജ്, പി. മമ്മദ്കോയ, ജില്ലാ സെക്രട്ടറി ജിതിൻ സുധാകൃഷ്ണൻ, ട്രഷറർ ഷാജി അഗസ്റ്റിൻ എന്നിവർ പങ്കെടുക്കും.