വൈപ്പിൻ: പള്ളിപ്പുറം ഗ്രാമ പഞ്ചായത്ത് നാലാം വാർഡിൽ മാണി ബസാറിന് പടിഞ്ഞാറ് കപ്പിത്താൻ റോഡ് നിർമ്മിക്കുന്നതിന് എം.എൽ.എയുടെ പ്രത്യേക വികസന നിധിയിൽ നിന്ന് 30 ലക്ഷം രൂപ അനുവദിച്ചു.
ആധുനിക മാനദണ്ഡങ്ങൾക്കനുസരിച്ചാണ് റോഡ് നിർമ്മിക്കുന്നത്. വെള്ളക്കെട്ടും റോഡ് തകരുന്നതും ഒഴിവാക്കാനും നടപടികൾ പദ്ധതിയിൽ ഉറപ്പാക്കിയിട്ടുണ്ട്. 270 മീറ്റർ നീളത്തിലാണ് റോഡ് നിർമ്മിക്കുന്നത്. മൂന്നര മീറ്റർ വീതിയിൽ ടൈൽ വിരിക്കും. പാർശ്വഭിത്തി സംരക്ഷണം ഉറപ്പാക്കാനായി 110 മീറ്ററിൽ കല്ലുകെട്ടുന്നതും 67 മീറ്റർ കാനയും പദ്ധതിയിൽ ഉൾപ്പെടുന്നു.
കാലാകാലങ്ങളായി അവഗണിക്കപ്പെട്ട ആവശ്യമാണ് നിറവേറ്റപ്പെടുന്നതെന്ന് പഞ്ചായത്ത് പ്രസിഡന്റ് രമണി അജയൻ പറഞ്ഞു. വൈപ്പിൻ ബ്ലോക്ക് ഡെവലപ്പ്‌മെന്റ് ഓഫീസർക്കാണ് പദ്ധതിയുടെ നിർവ്വഹണ ചുമതല.