പെരുമ്പാവൂർ: പെരുമ്പാവൂർ ശ്രീശങ്കര വിദ്യാപീഠം കോളേജ് സാമ്പത്തിക ശാസ്ത്ര വിഭാഗവും കേരള സർക്കാരിന് കീഴിലെ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് പാർലമെന്ററി അഫയേഴ്‌സും ചേർന്ന് സോഷ്യൽ ജസ്റ്റിസ് ആൻഡ് ഇന്ത്യൻ ഭരണഘടന എന്ന വിഷയത്തിൽ 24, 25 തിയതികളിൽ ദേശീയ സെമിനാർ നടത്തുന്നു. നാളെ ഉച്ചയ്ക്ക് 3ന് മന്ത്രി.ആർ.ബിന്ദു ഉദ്ഘാടനം ചെയ്യും. കേരളത്തിലെ വിവിധ സർവകലാശാലകളിലെ വിദഗ്ദ്ധർ സെമിനാറിൽ പ്രഭാഷണം നടത്തും. സർവകലാശാലകളിലെ ഗവേഷണ വിദ്യാർത്ഥികളുടെ പ്രബന്ധാവതരണവുമുണ്ടാകും.