പെരുമ്പാവൂർ: സമൂഹനന്മക്കായി ഉപയോഗപ്പെടുത്തുമ്പോഴാണ് കലകൾ ലക്ഷ്യപൂർത്തീകരണത്തിലെത്തുകയെന്നും പുതുതലമുറയെ കലകളുമായി ബന്ധപ്പെടുത്താൻ വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന ശ്രമങ്ങൾ ഏറെ പ്രശംസനീയമാണെന്നും ബെന്നി ബെഹനാൻ എം.പി പറഞ്ഞു. പെരുമ്പാവൂർ ഉപജില്ലാ സ്‌കൂൾ കലോത്സവം ഗവ.ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നഗരസഭാ ചെയർമാൻ ടി.എം.സക്കീർ ഹുസൈന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ പി.വി. ശ്രീനിജിൻ എം.എൽ.എ മുഖ്യാതിഥിയായി.

ഉപജില്ലാ വിദ്യാഭ്യാസ ഓഫിസർ വി.രമ പതാക ഉയർത്തി.

വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം.അൻവർ അലി, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ മനോജ് മൂത്തേടൻ, ശാരദ മോഹൻ പഞ്ചായത്ത് പ്രസിഡന്റുമാരായ പി.പി.അവറാച്ചൻ, എൻ.ബി.ഹമീദ്, ശിൽപ്പ സുധീഷ് , ഗോപാൽ ഡിയോ, നഗരസഭാ വൈസ് ചെയർപേഴ്‌സൺ ബീവി അബൂബക്കർ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഭിലാഷ് പുതിയേടത്ത്,
ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ വി.രമ, പി.ടി.എ പ്രസിഡന്റ് ടി.എം.നസീർ , സ്‌കൂൾ പ്രിൻസിപ്പൽ ഇൻചാർജ് പി.ടി.തോമസ്, ഹെഡ്മാസ്റ്റർ ഇൻചാർജ് ജി.അനിത, റിസപ്ഷൻ കമ്മിറ്റി ചെയർമാൻ ശാന്ത പ്രഭാകരൻ, കൺവീനർ കെ.എ.നൗഷാദ്, എൻ.എ.സലീം ഫാറൂഖി, അർബൻ ബാങ്ക് പ്രസിഡന്റ് പോൾ പാത്തിക്കൽ, ബിജു ജോൺ ജേക്കബ്, വി.പി.അബൂബക്കർ, അരുൺ പൂപ്പാനി, തുടങ്ങിയവർ സംസാരിച്ചു. പതിനൊന്ന് വേദികളിലായിട്ടാണ് കലോത്സവം നടക്കുന്നത്. 24 ന് സമാപിക്കും.