പെരുമ്പാവൂർ: ഇടവൂർ ഓണമ്പിള്ളി കപ്പേരുകാവ് ഭഗവതി ക്ഷേത്രത്തിൽ നാലാമത് ഭാഗവത സപ്താഹ യജ്ഞത്തിന് തുടക്കം. അനിൽ കെ.എൻ.കപ്രക്കാട്ട് ഭദ്രദീപം തെളിച്ചു. എസ്.എൻ.ഡി.പി യോഗം കുന്നത്തുനാട് യൂണിയൻ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി ചെയർമാൻ കെ.കെ.കർണൻ സപ്താഹ വിളംബര സന്ദേശം നൽകി. യജ്ഞാചാര്യൻ സി.ജെ.ആർ.പിള്ളയുടെ നേതൃത്വത്തിലാണ് സപ്താഹയജ്ഞം നടക്കുന്നത്. ചടങ്ങിൽ കപ്പേരുകാവ് ഭഗവതി ക്ഷേത്രം ട്രസ്റ്റ് കൺവീനർ കെ.എസ്.ഷാജി കപ്രക്കാട്, പ്രസിഡന്റ് ബാബു എൻ.വെളിയത്ത്, സെക്രട്ടറി കെ.എസ്.സന്ദീപ് കപ്രക്കാട്, ഖജാൻജി കെ.എൻ.വിദ്യാധരൻ കപ്രക്കാട്, വൈസ് പ്രസിഡന്റ് ടി.എ.അശോകൻ തേനൂരാൻ തുടങ്ങിയവർ പങ്കെടുത്തു.