1

മട്ടാഞ്ചേരി: കൊച്ചി തിരുമല ദേവസ്വംക്ഷേത്രം രഥോത്സവത്തിന് തന്ത്രി ആർ.ഗോവിന്ദ ഭട്ട് കൊടിയേറ്റി. എട്ട് ദിവസത്തെ ഉത്സവം 29ന് ആറാട്ട് ചടങ്ങുകളോടെ സമാപിക്കും. ഏഴാംനാൾ ഉച്ചയ്ക്ക് നടക്കുന്ന പുഷ്പകവിമാനപൂജയാണ് വിശേഷാൽച്ചടങ്ങ്.

രാവിലെ നിത്യപൂജയ്ക്ക് ശേഷം ഭഗവാനെ കൊടിമര ചുവട്ടിലേക്ക് എഴുന്നള്ളിച്ചാണ് കൊടിയേറ്റ് നടന്നത്. തുടർന്ന് ദേവതാക്ഷണനം, വൈകിട്ട് ശീവേലി, രാത്രി വിഷ്ണു യാഗപ്രാരംഭം, ഗരുഡവാഹന പൂജ എന്നിവ നടന്നു. ഉത്സവ ദിനങ്ങളിൽ ഉച്ചയ്ക്കും രാത്രിയും വിഷ്ണുയാഗം, പല്ലക്ക് പൂജ, ഉത്സവബലി, രാത്രി വാഹനപൂജ എന്നിവ നടക്കും.

വെള്ളി, ശനി, ഞായർ ദിനങ്ങളിൽ ഭഗവാനെ എഴുന്നള്ളിച്ച് പറയെടുപ്പ് ,തിങ്കളാഴ്ച പള്ളിവേട്ട, ചൊവ്വാഴ്ച ആറാട്ടുത്സവചടങ്ങുകളും നടക്കും .ആഘോഷങ്ങൾക്ക് ആചാര്യർ എൽ.മങ്കേ ഷ് ഭട്ട്, തന്ത്രി ആർ.ഗോവിന്ദ ഭട്ട്, മേൽശാന്തിമാരായ എൽ.കൃഷ്ണഭട്ട്, അനന്തഭട്ട്, രാമാനന്ദ ഭട്ട്, ദേവസ്വം പ്രസിഡന്റ് ബി.ജഗന്നാഥ ഷേണായ്, വി.ഹരി പൈ, വി.ശിവകുമാർ കമ്മത്ത്, ആർ.വെങ്കടേശ്വര പൈ, വി.മോഹൻഷേണായ്, സോമനാഥ പ്രഭു, എസ്‌.കൃഷ്ണകുമാർ എന്നിവർ നേതൃത്വം നൽകും.