വൈപ്പിൻ: വൈപ്പിൻ ഉപജില്ലാ അറബിക് കലോത്സവത്തിൽ എടവനക്കാട് എസ്.പി സഭ എൽ.പി സ്‌കൂളും എടവനക്കാട് എച്ച്. ഐ.എച്ച്.എസ്.എസും ഓവറോൾ കിരീടം പങ്കിട്ടു. ചെറായി രാമവർമ്മ യൂണിയൻ എൽ.പി സ്‌കൂൾ രണ്ടാം സ്ഥാനവും പള്ളി പോർട്ട് സെന്റ് മേരി എച്ച്.എസ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
യു.പി വിഭാഗത്തിൽ എടവനക്കാട് എച്ച്.ഐ.എച്ച്.എസ്. എസ് ഒന്നാം സ്ഥാനവും എടവനക്കാട് എസ്.ഡി.പി.വൈ കെ.പി.എം. എച്ച്.എസ് രണ്ടാം സ്ഥാനവും നേടി. ഹൈസ്‌കൂൾ വിഭാഗത്തിൽ എടവനക്കാട് എച്ച്.ഐ.എച്ച്.എസ്.എസ് ഒന്നാം സ്ഥാനവും എടവനക്കാട് എസ്.ഡി.പി.വൈ കെ.പി.എം.എച്ച്.എസ് രണ്ടാം സ്ഥാനവും സ്വന്തമാക്കി.