photo
ഓൾ കേരള ഫോട്ടോഗ്രഫേഴ്‌സ് അസോസിയേഷൻ 38-ാമത് ജില്ലാസമ്മേളനം അഡ്വ. പി.വി. ശ്രീനിജിൻ എം.എൽ.എ ഉദ്ഘാടനം നിർവഹിക്കുന്നു

കോലഞ്ചേരി: ഓൾ കേരള ഫോട്ടോഗ്രഫേഴ്‌സ് അസോസിയേഷൻ 38-ാമത്
ജില്ലാസമ്മേളനം അഡ്വ. പി.വി. ശ്രീനിജിൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.

ജില്ലാ പ്രസിഡന്റ് റോണി അഗസ്​റ്റിൻ അദ്ധ്യക്ഷനായി. സംസ്ഥാന പ്രസിഡന്റ് ഗിരീഷ് പട്ടാമ്പി മുഖ്യപ്രഭാഷണം നടത്തി. വിവിധ മേഖലകളിൽ അവാർഡുകൾ നേടിയ സംഘടനാംഗങ്ങളെ സംസ്ഥാനസെക്രട്ടറി ജനീഷ് പാമ്പൂർ ആദരിച്ചു. ഉന്നത വിദ്യാഭ്യാസ മേഖലയിൽ വിജയം നേടിയ സംഘടനാംഗങ്ങളുടെ കുട്ടികളെ സംസ്ഥാന സെക്രട്ടറി ഷാജോ ആലുക്കൽ ആദരിച്ചു.

പ്രതിനിധിസമ്മേളനം സംസ്ഥാന പ്രസിഡന്റ് ഗിരീഷ് പട്ടാമ്പി ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി സന്തോഷ്, ജില്ലാ സെക്രട്ടറി സജി മാർവെൽ, ട്രഷറർ എ.എ. രജീഷ്, ഷാജോ ആലുക്കൽ, ബിനോയ് കള്ളാട്ടുകുഴി, എം.ആർ.എൻ പണിക്കർ, ജോസ് മുണ്ടയ്ക്കൽ, ​ടി.ജെ. വർഗീസ്, എൻ.കെ. ജോഷി, സലാർ കോമത്ത്, ശ്രീജിത് ശിവറാം എന്നിവർ സംസാരിച്ചു.