മട്ടാഞ്ചേരി: വിലക്കയറ്റം, ക്രമസമധാന തകർച്ച എന്നിവയ്ക്കെതിരെ നോർത്ത് ബ്ളോക്ക് പ്രസിഡന്റ് പി.എച്ച്.നാസർ നയിക്കുന്ന ജാഥയ്ക്ക് തുടക്കമായി. ഹൈബി ഈഡൻ എം.പി. ജാഥാ ക്യാപ്റ്റന് പതാക കൈമാറി ഉദ്ഘാടനം ചെയ്തു. കൗൺസിലർ ആന്റണി കുരീത്തറ അദ്ധ്യക്ഷത വഹിച്ചു.
ജില്ലാ ജനറൽ സെക്രട്ടറിമാരായ കെ.എം. റഹിം, കെ.ആർ.പ്രേംകുമാർ, അജിത്ത് അമിർ ബാവ, പി.എ.അബ്ദുൾ ഖാദർ, യു.ഡി.എഫ് ചെയർമാൻ ജോൺ പഴേരി എന്നിവർ സംസാരിച്ചു. ഫോർട്ട് കൊച്ചി കമാലക്കടവ് ജംഗ്ഷനിൽ നിന്നാരംഭിച്ച ജാഥ അമരാവതി അമ്മൻകോവിൽ ജംഗ്ഷനിൽ സമാപിച്ചു. കെ.പി.സി.സി അംഗം എൻ. വേണുഗോപാൽ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. പി.എം.എം.സമദ് അദ്ധ്യക്ഷത വഹിച്ചു. പി.എച്ച്. നാസർ, കെ.ജി. പ്രകാശൻ, ഷൈനി മാത്യു, ഷൈലാ തദ്ദേവൂസ്, ദീപു കുഞ്ഞുകുട്ടി, ജോസഫ് മാർട്ടിൻ, എം.എ.മുഹമ്മദാലി, കൗൺസിലർ ഷീബാ ഡുറോം എന്നിവർ സംസാരിച്ചു.