
പള്ളുരുത്തി: കൊച്ചി നഗരസഭ കച്ചേരിപ്പടി ഡിവിഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ലഹരിക്കെതിരെ പ്രതിരോധസംഗമവും ദീപംതെളിക്കലും ചിൽഡ്രൻസ് പാർക്കിൽ നടത്തി. മേയർ അഡ്വ.എം.അനിൽകുമാർ ഉദ്ഘാടനം ചെയ്തു.
ലഹരിവിരുദ്ധ റാലി എഴുത്തുകാരി നമി ഷാജു ഫ്ലാഗ് ഓഫ് ചെയ്തു. ഡിവിഷൻ കൗൺസിലർ പി.ആർ. രചന അദ്ധ്യക്ഷത വഹിച്ചു. ഹേമലത സി.കെ മുഖ്യാഥിതിയായി. എക്സൈസ് പ്രിവെന്റിവ് ഓഫീസർ കെ.കെ. അരുൺ ലഹരിവിരുദ്ധ സന്ദേശം നടത്തി. പി.എ. പീറ്റർ, കെ.പി.ശെൽവൻ, രാജീവ് പള്ളുരുത്തി, വി.എ. സന്തോഷ്, എൻ.ജെ .തോമസ്, ഇ.ജി. ജയകുമാർ, രേഷ്മ പ്രബിൻ, ലിസി ജേക്കബ്ബ്, നസീമ നാസർ, മൻസീറ, സെജി ബിനിൽ എന്നിവർ സംസാരിച്ചു.