1
പ്രതിഷേധ സമരം സി.എസ്. ജോസഫ് ഉദ്ഘാടനം ചെയ്യുന്നു

തോപ്പുംപടി : കൊച്ചി വൺ അസോസിയേഷൻ കരുവേലിപ്പടി ഗവ.താലൂക്ക്‌ ഹോസ്‌പിറ്റലിന്റെ ശോചനീയാവസ്ഥയിൽ പ്രതിഷേധിച്ചു. ഹാരീസ്‌ അബുവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന പ്രതിഷേധ യോഗം ടാഗൂർ ലൈബ്രറി സെക്രട്ടിറി ജോസഫ്‌ സി.എസ്‌. ഉദ്ഘാടനം ചെയ്തു. അബ്ദുള്ള മട്ടാഞ്ചേരി,എം. എം. സലിം, കെ.ബി.സലാം, ഉവൈസ്‌, ഷംസു യാക്കൂബ്‌,സലിം ഷുക്കൂർ, രാജീവ്‌ പള്ളുരുത്തി, തോമസ്‌ കെറാശേരി, അനീഷ്‌ മട്ടാഞ്ചേരി,.സി പി. പൊന്നൻ, പി .എച്ച്‌ .പ്രീതി , സുബൈബത്ത്‌ ബീഗം, ഷീജ സുധീർ, ഫാസില, അനീഷ്‌ പള്ളുരുത്തി, സുധീർ, നജീബ്‌ എന്നിവർ സംബന്ധിച്ചു.