obituary
ജിന്റോ (33)

മൂവാറ്റുപുഴ: കദളിക്കാട് പന്നിപ്പിള്ളി പാലത്തിന് സമീപം ലോറിയുടെ പിന്നിൽ ബൈക്കിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. തങ്കളം മുണ്ടുകുടിയിൽ ജിന്റോയാണ് (33) മരിച്ചത്. തിങ്കളാഴ്ച രാത്രി 9.30 ഓടെയാണ് അപകടം. ജിന്റോയെ തൊടുപുഴയിലെ സ്വകാര്യആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇടവെട്ടിയിലുള്ള ഭാര്യയുടെ വീട്ടിൽപ്പോയി മടങ്ങിവരുന്ന വഴിയാണ് അപകടം നടന്നത്. യു.കെയിൽ ജോലിചെയ്യുന്ന ജിന്റോ കഴിഞ്ഞദിവസമാണ് നാട്ടിൽ എത്തിയത്.