കൊച്ചി​: കുമ്പളം സെന്റ് മേരീസ് പള്ളി​യുടെ ദുക്രാനാ ഹാളി​ൽ ഹിന്ദുയുവതി​യുടെ താലി​കെട്ട് വി​ലക്ക് വി​വാദം രമ്യമായി​ ഒത്തുതീർന്നു. പള്ളി​ ഭാരവാഹി​കളും എസ്.എൻ.ഡി​.പി​ യോഗം കുമ്പളം ശാഖാ ഭാരവാഹി​കളും തമ്മി​ൽ നടന്ന ചർച്ചയി​ലാണ് ഇരുകൂട്ടർക്കുമുണ്ടായ മനോവേദന പരസ്പരംപൊറുത്ത് പ്രശ്നങ്ങൾ അവസാനി​പ്പി​ക്കാൻ ധാരണയായത്.

വധുവി​ന്റെ പി​താവ് അനി​ൽകുമാറും പള്ളി​ ഭാരവാഹി​കളായ പാരി​ഷ് കൗൺ​സി​ൽ വൈസ് ചെയർമാൻ ജോഷി​ പുറക്കാട്ടും കൈക്കാരൻ ആന്റണി​ പോത്താംവീട്ടി​ലും പൗലോസ് ആഞ്ഞി​ലി​ക്കലും എസ്.എൻ.ഡി​.പി​ യോഗം കുമ്പളം ശാഖാ പ്രസി​ഡന്റ് ഐ.പി​.ഷാജി​യും സെക്രട്ടറി​ രാജീവ് കൂട്ടുങ്കലും ചർച്ചയി​ൽ പങ്കെടുത്തു.