കൊച്ചി: കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാല (കുഫോസ്) കലോത്സവത്തിന് ഇന്ന് വൈകിട്ട് 6.30ന് കാമ്പസിൽ തിരിതെളിയും. 5 ദിവസം നീളുന്ന കലോത്സവത്തിൽ ആയിരത്തോളം വിദ്യാർത്ഥികൾ 96 ഇനങ്ങളിൽ മത്സരിക്കുമെന്ന് അസോസിയേറ്റ് പാട്രൺ ഡോ.എം.കെ. സജീവൻ അറിയിച്ചു.