കൊച്ചി: പേട്ട മെട്രോ സ്റ്റേഷന് സമീപത്തുനിന്ന് രണ്ടു യുവാക്കളെ കഴിഞ്ഞ ദിവസം മയക്കുമരുന്നുമായി പിടികൂടി. ഏലൂർ കൃഷ്ണവിഹാറിൽ കാർത്തിക് (22), തോപ്പുംപടി കാട്ടിപ്പറമ്പ് ചൂരക്കുളത്തു വീട്ടിൽ ഷെയിൻ (22) എന്നിവരെ മരട് സ്റ്റേഷൻ എസ്.ഐ റിജിൻ എ. തോമസ്, സി.പി.ഒ വിനോദ് വാസുദേവൻ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പിടികൂടിയത്.