മൂവാറ്റുപുഴ: ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന യു.പി വിദ്യാർത്ഥികളുടേയും വനിതകളുടേയും ലൈബ്രറിതല വായനമത്സരം 27ന് രാവിലെ 10ന് ആരംഭിക്കും. രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് 12വരെ യു.പി. വായനമത്സരവും ഉച്ചയ്ക്ക് 2മുതൽ 3.30വരെ വനിത വായനമത്സരവും നടക്കും. പങ്കെടുക്കേണ്ടവർ സമീപത്തെ ഗ്രന്ഥശാലയുമായി ബന്ധപ്പെടണം. നിർദ്ദേശിക്കപ്പെട്ടിട്ടുള്ള പുസ്തകങ്ങളിൽ നിന്നുള്ള ചോദ്യങ്ങളും പൊതുവിജ്ഞാനത്തെ അടിസ്ഥാനപ്പെടുത്തിയുള്ള ചോദ്യങ്ങളുമാണ് മത്സരത്തിനായി ഉണ്ടാകുക. ലൈബ്രറിതല മത്സരത്തിൽ വിജയികളാകുന്നവർക്കുള്ള അഡ്മിഷൻ കാർഡ് ലൈബ്രറിയിൽനിന്ന് ലഭിക്കും. താലൂക്കുതല മത്സരം ഡിസംബർ 10ന് നടക്കും. വിജയികളാകുന്ന ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർക്ക് കാഷ്അവാർഡും സർട്ടിഫിക്കറ്റും നൽകും. മത്സരത്തിന് വനിതകൾക്കും യു.പി കുട്ടികൾക്കും പ്രത്യേകം ചോദ്യപ്പേപ്പർ ആയിരിക്കുമെന്ന് സെക്രട്ടറി സി.കെ. ഉണ്ണി അറിയിച്ചു.