bibin
ബിബിൻ തോമസ്

കൊച്ചി: സ്കൂൾ വിദ്യാർത്ഥിനികൾക്ക് നേരെ സ്ഥിരമായി നഗ്നതാപ്രദർശനം നടത്തിവന്ന യുവാവിനെ പനങ്ങാട് പൊലീസ് പിടികൂടി. കുമ്പളം ലക്ഷ്മിനാരായണ ക്ഷേത്രത്തിന് സമീപമുള്ള സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ തിരുവല്ല കവിയൂർ വാകയിൽ ഹൗസിൽ ബിബിൻ തോമസാണ് (31) അറസ്റ്റിലായത്. സ്കൂൾ കഴിഞ്ഞ് വീട്ടിലേക്ക് ഒറ്റയ്ക്ക് വരുന്ന വിദ്യാർത്ഥിനികളെയാണ് ഇയാൾ ശല്യം ചെയ്തിരുന്നതെന്ന് പൊലീസ് പറഞ്ഞു.