മൂവാറ്റുപുഴ: ആവോലി പഞ്ചായത്ത് നാലാംവാർഡിലെ ചെങ്ങറ കോളനി നവീകരണത്തിന് സംസ്ഥാന സർക്കാർ അനുവദിച്ച ഫണ്ട് വിനിയോഗിക്കണമെന്ന് ആവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ മേഖലാ കമ്മിറ്റി പ്രസിഡന്റ് കെ .കെ. രതീഷിന്റെ നേതൃത്വത്തിൽ മന്ത്രി കെ. രാധാകൃഷ്ണന്
നിവേദനം നൽകി. കോളനി നവീകരണത്തിന് അംബേദ്കർ ഗ്രാമവികസന പദ്ധതിയിലുൾപ്പെടുത്തിയാണ് 50 ലക്ഷംരൂപ കഴിഞ്ഞ എൽ.ഡി.എഫ് സർക്കാരിന്റെ കാലത്ത് അനുവദിച്ചത്. മുൻ എം.എൽ.എ എൽദോ എബ്രഹാമിന്റെ ഇടപെടലിന്റെ ഭാഗമായി മുൻമന്ത്രി എ. കെ. ബാലനാണ് തക അനുവദിച്ചത്.
കോളനി നിവാസികൾക്ക് കുടിവെള്ള പദ്ധതി, മാലിന്യസംസ്കരണം, നടപ്പാത നിർമ്മാണം, വൈദ്യുതീകരണം, റോഡുകളുടെ സംരക്ഷണത്തിനും മണ്ണൊലിപ്പ് തടയുന്നതിനും സംരക്ഷണഭിത്തി നിർമ്മാണം, കളിസ്ഥലം നിർമ്മാണം, കമ്മ്യൂണിറ്റി ഹാൾ നിർമ്മാണം, ഭവനപുനരുദ്ധാരണം, കുടുംബങ്ങൾക്ക് വരുമാനദായക പദ്ധതികൾ, ശ്മശാനം നവീകരണം എന്നിവയാണ് ജില്ലാ പട്ടികജാതി വികസന ഓഫീസർ നിർദേശിച്ചിരുന്നത്. ഇതിൽ ഒന്നുപോലും നടപ്പാക്കിയില്ലെന്ന് നിവേദനത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.