കൊച്ചി: ഏകീകൃത സിവിൽ കോഡ്, പൗരത്വ നിയമം, അപ്രഖ്യാപിത അടിയന്തരാവസ്ഥ, ഫാസിസ്റ്റ് ഭരണം തുടങ്ങി ഭരണഘടനയെ അസ്ഥിരപ്പെടുത്തുന്ന സർക്കാർ നയങ്ങൾക്കെതിരെ 26ന് ഭരണഘടന സംരക്ഷണ സദസ് നടത്താൻ ഡി.സി.സി യോഗം തീരുമാനിച്ചു.
കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.ജെ. പൗലോസ് ഉദ്ഘാടനം ചെയ്തു. ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, ജനറൽസെക്രട്ടറി ദീപ്തി മേരി വർഗീസ്, എൻ.വേണുഗോപാൽ, കെ.പി. ധനപാലൻ, കെ .പി. ഹരിദാസ്, കെ.ബി. മുഹമ്മദ്കുട്ടി, ജെയ്‌സൺ ജോസഫ്, എൻ.ആർ. ശ്രീകുമാർ, കെ പി തങ്കപ്പൻ, വി കെ മിനിമോൾ തുടങ്ങിയവർ സംസാരിച്ചു.