
ആലുവ: യു.സി കോളേജ് കുമാരിഭവനിൽ എ. മാധവൻ മാസ്റ്റർ (82) നിര്യാതനായി. മനയ്ക്കപ്പടി സർക്കാർ എൽ.പി. സ്‌കൂൾ റിട്ട. ഹെഡ്മാസ്റ്റർ, കെ.എസ്.പി.എസ് കരുമാല്ലൂർ യൂണിറ്റ് ട്രഷറർ, വെളിയത്തുനാട് സഹകരണ ബാങ്ക് മുൻ ഡയറക്ടർ ബോർഡ് അംഗം, വി.എച്ച്.സി.പി.എം.എസ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. സംസ്‌കാരം ഇന്ന് രാവിലെ 11ന് യു.സി കോളേജ് വി.എച്ച് കോളനി ശ്മശാനത്തിൽ. ഭാര്യ: സുമയന്തി. മക്കൾ: വിമൽ, വിബിൻ (കെയ്‌കൊ), വിനയ. മരുമക്കൾ: രേഷ്മ, നിത, ശിവരാജ്.