കൊച്ചി: അമിത വേഗത്തിൽ ഇടതുവശത്തുകൂടി ഓവർടേക്ക് ചെയ്തുവന്ന സ്വകാര്യബസ് കാറിന് പിന്നിലിടിച്ചു. പാലാരിവട്ടം ബൈപ്പാസിന് സമീപം ഇന്നലെ രാവിലെ 9.45 ഓടെയാണ് സംഭവം. കാക്കനാട് - ഫോർട്ടുകൊച്ചി റൂട്ടിലോടുന്ന ഷാന ബസാണ് അപകടം ഉണ്ടാക്കിയത്. കൊച്ചി നഗരത്തിൽ ഓവർടേക്കിംഗിന് കർശന നിരോധനമുള്ള മേഖലയിലാണ് സംഭവം. അതേസമയം ബസ് അമിത വേഗതയിലായിരുന്നില്ലെന്നും ബ്രേക്ക് പോയതാണെന്നും ജീവനക്കാർ പറയുന്നു.