തൃപ്പൂണിത്തുറ: തെക്കൻ പറവൂർ നെഹ്‌റു യുവ കേന്ദ്രയും തണൽ ചാരിറ്റബിൾ സൊസൈറ്റിയും സംയുക്തമായി സംഘടിപ്പിച്ച ക്വാമി ഏകതാ ദിവസ് പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ എസ്.എ. ഗോപി ഉദ്ഘാടനം ചെയ്തു.

തണൽ ചാരിറ്റബിൾ സൊസൈറ്റി പ്രസിഡന്റ്‌ പി. വി. സജീവ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി മേരി രാജേന്ദ്രൻ,​ വാർഡ് അംഗം കുസുമൻ,​സൊസൈറ്റി ട്രഷറർ ഒ.സുകുമാരൻ എന്നിവർ സംസാരിച്ചു. ഉജ്ജ്വല ബാല്യം പുരസ്‌കാര ജേതാവ് പി.എസ്. ആദിത്യനേയും റോളർ സ്‌കേറ്റിംഗ് നാഷണൽ ജേതാവ് എ.എ. അബ്നയെയും ആദരിച്ചു.

കുട്ടികളും മുതിർന്നവരുമായി നൂറോളം ലഹരിക്കെതിരെ ഗോളടിച്ചു. ലഹരി വിരുദ്ധ കാമ്പയിനിന്റെ ഭാഗമായി നടത്തിയ സമൂഹചിത്രരചന ചിത്രകാരൻ രാജേന്ദ്രൻ സൗത്ത് പറവൂർ ഉദ്ഘാടനം ചെയ്തു. സുജിത് ക്രയോൺസ്, രാജീവ്‌ ആലുങ്കൻ, തങ്കച്ചൻ പുതിയകാവ്, ബാലകൃഷ്ണൻ എന്നിവർ സംബന്ധിച്ചു. ഓൺലൈൻ മീഡിയയിൽ നടത്തിയ ചിത്രരചനാ മത്സരത്തിലെ വിജയികളായ സിനി രാജേഷ് (തിരുവനന്തപുരം)​, കെ.കൃഷ്ണപ്രിയ (ഉദയംപേരൂർ)​, ശിവാനി ചന്ദ്രബാബു (പള്ളുരുത്തി)​, പ്രണവ് ദീപേഷ് (ഉദയംപേരൂർ)​ എന്നിവർക്ക് സമ്മാനങ്ങൾ നൽകി.