nirmala
നിർമല ഫാർമസി കോളേജിലെ ഫാർമസി വാരാഘോഷത്തിന്റെ ഉദ്ഘാടനം റിട്ട. ഡെപ്യൂട്ടി ഡ്രഗ്സ് കൺട്രോൾ എം.ആർ. പ്രദീപ് നിർവഹിക്കുന്നു.

മൂവാറ്റുപുഴ: ദേശീയ ഫാർമസി വാരാചരണത്തിന്റെ ഭാഗമായി ഒരാഴ്ച നീണ്ടുനിൽക്കുന്ന പരിപാടികൾ സംഘടിപ്പിച്ച് നിർമല ഫാർമസി കോളേജ്. റിട്ട. ഡെപ്യൂട്ടി ഡ്രഗ്സ് കൺട്രോൾ എം.ആർ. പ്രദീപ് ഉദ്ഘാടനം ചെയ്തു. ബോധവത്കരണ ഭവന സന്ദർശനം, ട്രെയിനിംഗ് പരിപാടികൾ, സിനിമാ പ്രദർശനം, സെമിനാറുകൾ, ആശുപത്രി സന്ദർശനങ്ങൾ തുടങ്ങിയവ പരിപാടിയുടെ ഭാഗമായി നടത്തും. കോളേജ് അഡ്മിനിസ്ട്രേറ്റർ ഫാ. ജോസ് പില്ലോപ്പിള്ളിൽ, പ്രിൻസിപ്പൽ ഡോ. ആർ. ബദ്മനാഭൻ, വൈസ് പ്രിൻസിപ്പൽ ഡോ. ദീപ ജോസ്, അദ്ധ്യാപകർ തുടങ്ങിയവർ നേതൃത്വം നൽകും.