കോലഞ്ചേരി: എൻ.സി.പി ഗൃഹസമ്പർക്ക പരിപാടിക്ക് കുന്നത്തുനാട്ടിലെ തിരുവാണിയൂർ മണ്ഡലത്തിൽ തുടക്കമായി. ലഘുലേഖ വിതരണ ഉദ്ഘാടനം ജില്ലാ വൈസ് പ്രസിഡന്റ് റെജി ഇല്ലിക്കപ്പറമ്പിൽ നിർവഹിച്ചു. സിനിമാതാരം ഗൗരി നന്ദ ഏറ്റുവാങ്ങി. തിരുവാണിയൂർ മണ്ഡലം പ്രസിഡന്റ് ജോഷി സേവ്യർ, നിയോജകമണ്ഡലം പ്രസിഡന്റ് സാൽവി കെ. ജോൺ, ജില്ലാ ജനറൽസെക്രട്ടറി പി.ആർ. രാജീവ്, സുലോചന മോഹൻ, ജില്ലാകമ്മിറ്റി അംഗങ്ങളായ സുകുമാരൻ വെണ്ണിക്കുളം, ദീപ, ഷിനിൽ തുടങ്ങിയവർ സംസാരിച്ചു.