കോലഞ്ചേരി: രാമമംഗലം - ചൂണ്ടി റോഡിൽ 25 മുതൽ ജലജീവൻ പദ്ധതിയുടെ ഭാഗമായി പൈപ്പിടുന്നതിനാൽ ഗതാഗതനിയന്ത്രണം ഏർപ്പെടുത്തി. വാഹനങ്ങൾ പാലയ്ക്കാമ​റ്റം കിങ്ങിണിമ​റ്റം വഴിയും പൂതൃക്ക ആയുർവേദപ്പടിയിൽനിന്ന് തിരിഞ്ഞ് കുടകുത്തി റോഡുവഴിയും പൂതൃക്കയിൽനിന്ന് തിരിഞ്ഞ് കിങ്ങിണിമ​റ്റം കോട്ടൂർ റോഡുവഴിയും പോകണമെന്ന് ജലഅതോറി​റ്റി കൊച്ചി പ്രൊജക്ട് ഡിവിഷൻ എക്‌സിക്യുട്ടീവ് എൻജിനിയർ അറിയിച്ചു.