കിഴക്കമ്പലം: എരുമേലി മഹാവിഷ്ണു നരസിംഹ ക്ഷേത്രത്തിൽ വൃശ്ചികമാസത്തിലെ തിരുവോണമഹോത്സവം 25 മുതൽ 28 വരെ നടക്കും. വെള്ളിയാഴ്ച രാത്രി 7.30ന് നൃത്തം, തിരുവാതിരകളി. ശനിയാഴ്ച രാത്രി 8.30ന് വോയ്‌സ് ഓഫ് കൊച്ചിയുടെ ഗാനമേള. ഞായറാഴ്ച രാത്രി 7.30ന് തിരുവാതിരകളി, ഭരതനാട്യം അരങ്ങേ​റ്റം. തിങ്കളാഴ്ച 9.30ന് അഭിഷേകം, കാഴ്ചശീവേലി, ഒന്നിന് പ്രസാദഊട്ട്, 4.30ന് താലപ്പൊലി ഘോഷയാത്ര, തുടർന്ന് വിശേഷാൽ ദീപാരാധന, 7.30ന് എരുമേലി സുജിത്ത് ആൻഡ് പാർട്ടിയുടെ ഭക്തിഗാനസുധ.