കൂത്താട്ടുകുളം: കേബിൾ ടിവി കൺസ്യൂമേഴ്സ് വെൽഫെയർ അസോസിയേഷൻ പത്തൊമ്പതാമത് വാർഷിക പൊതുയോഗം കേബിൾഭവൻ ഹാളിൽ നടന്നു. ചടങ്ങിൽ പവൻ ജി.നായർ,
റബേക്ക ബിനുജേക്കബ്, അലീഷ അനിൽ എന്നിവർക്ക് വിദ്യാഭ്യാസ അവാർഡുകളും മനു അടിമാലിക്ക് മാദ്ധ്യമപുരസ്കാരവും അനൂപ് ജേക്കബ് എം.എൽ.എ വിതരണം ചെയ്തു.
അസോസിയേഷൻ പ്രസിഡന്റ് പി.എസ്. ഗുണശേഖരൻ അദ്ധ്യക്ഷനായിരുന്നു. വൈസ് പ്രസിഡന്റ് സേതുമാധവൻ, സെക്രട്ടറി അനിൽ ജേക്കബ്, ട്രഷറർ പി.സി. വിൽസൺ, മരീനസൈമൺ, വി.കെ. തമ്പി, ജോൺസൺ സി. വർഗീസ് തുടങ്ങിയവർ സംസാരിച്ചു.