c
പുതിയ അധ്യായന വർഷം രാജകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു

ചോറ്റാനിക്കര :മുളന്തുരുത്തി വെൽകെയർ നഴ്സിംഗ് കോളേജിലെ പതിമൂന്നാമത് ബാച്ചിന്റെ അദ്ധ്യയന വർഷ ഉദ്ഘാടനം എറണാകുളം സിറ്റി എ.സി.പി പി.രാജ് കുമാർ നിർവഹിച്ചു. വെൽകെയർ ഹോസ്പിറ്റലിന്റെ സിഇഒ ടി. ആർ.സനിൽകുമാർ മുഖ്യപ്രഭാഷണം നടത്തി. വെൽകെയർ നഴ്സിംഗ് കോളജ് പ്രിൻസിപ്പൽ പ്രൊഫസർ രേണു സൂസൻ തോമസ് അദ്ധ്യക്ഷ വഹിച്ചു . ചടങ്ങിൽ വൈസ് പ്രിൻസിപ്പൽ പ്രൊഫസർ നീതു ജോർജ്, പി.ടി.എ പ്രസിഡന്റ് എസ്. ഷിജി, അദ്ധ്യാപകരായ നിതു കെ.കുര്യൻ, ഹണി റേച്ചൽ സണ്ണി എന്നിവർ പങ്കെടുത്തു.