പറവൂർ: മാല്യങ്കര എസ്.എൻ.എം പോളിടെക്നിക് കോളേജിൽ ഡിപ്ളോമ മെറിറ്റ് സീറ്റിലേക്ക് സ്പോട്ട് അഡ്മിഷൻ ആരംഭിച്ചു. പോളിടെക്നിക് അഡ്മിഷന് രജിസ്റ്റർ ചെയ്തിട്ടുള്ള മുഴുവൻ വിദ്യാർത്ഥികളും ഡിപ്ലോമ പ്രവേശനത്തിന് പുതുതായി അപേക്ഷ സമർപ്പിക്കുവാൻ താത്പര്യമുള്ളവരും 29വരെ അസൽ സർട്ടിഫിക്കറ്റുകളുമായി രാവിലെ ഒമ്പതിന് ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. ഒഴിവുള്ള മാനേജ്മെന്റ് സീറ്റിലേക്ക് അഡ്മിഷൻ നടക്കും. ഫോൺ: 8281634284.