pothujana-sambrarkkam-
കേന്ദ്ര സർക്കാരിന്റെ പൊതുജന സമ്പർക്ക പരിപാടി പറവൂരിൽ ഹൈബി ഈഡൻ എം.പി ഉദ്ഘാടനം ചെയ്യുന്നു

പറവൂർ: സെൻട്രൽ ബ്യൂറോ ഒഫ് കമ്മ്യൂണിക്കേഷൻ പറവൂർ നഗരസഭയുടെയും ഐ.സി.ഡി.എസിന്റെയും സഹകരണത്തോടെ സംഘടിപ്പിച്ച കേന്ദ്രസർക്കാരിന്റെ പൊതുജന സമ്പർക്ക പരിപാടിയും പ്രദർശനവും ഹൈബി ഈഡൻ എം.പി ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്സൺ വി.എ. പ്രഭാവതി അദ്ധ്യക്ഷത വഹിച്ചു. കേരള - ലക്ഷദ്വീപ് മേഖല അഡീഷണൽ ഡയറക്ടർ ജനറൽ വി. പളനിച്ചാമി മുഖ്യപ്രഭാഷണം നടത്തി.

നഗരസഭ വൈസ് ചെയർമാൻ എം.ജെ. രാജു, ഐ.സി.ഡി.എസ് ജില്ലാ പ്രോഗ്രാം മാനേജർ ഡോ. എം.എൻ. നാഷാദ്, അസി. ഡയറക്ടർ സുധ നമ്പൂതിരി, ഡെപ്യൂട്ടി ഡയറക്ടർ കെ.എ. ബീന, ഫീൽഡ് എക്സിബിഷൻ ഓഫീസർ പൊന്നുമോൻ, വാർഡ് കൗൺസിലർ ജയ ദേവാനന്ദൻ എന്നിവർ സംസാരിച്ചു.

ആയുഷ് മിഷന്റെ നേതൃത്വത്തിൽ ഹോമിയോ മെഡിക്കൽ ക്യാമ്പ്, സ്ത്രീകളും നിയമവും, പോഷകാഹാരം എന്നീ വിഷയങ്ങളിൽ ക്ലാസും കേന്ദ്ര സോംഗ് ആൻഡ് ഡ്രാമാ കലാകാരന്മാരുടെ കലാപരിപാടികളും അരങ്ങേറി.