മട്ടാഞ്ചേരി:ആർ.എൽ.വി ഫ്രണ്ട്സിന്റെ കൊച്ചി ആർട്ട് എക്സ്പോ ഇന്ന് ആരംഭിക്കും. മട്ടാഞ്ചേരി ജൂതത്തെരുവിലെ നിർവാണ ആർട്ട് ഗാലറിയിലാണ് പ്രദർശനം നടക്കുക. രാവിലെ 11ന് ലളിതകലാ അക്കാഡമി സെക്രട്ടറി ബാലമുരളികൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ടി.പി. മണി അദ്ധ്യക്ഷത വഹിക്കും. 45 - 65 വയസുള്ള 29 ചിത്രകാരന്മാരുടെ 60 ഓളം ചിത്രങ്ങളാണ് പ്രദർശനത്തിലുള്ളത്.ഡിസംബർ ഒന്നിന് പ്രദർശനം സമാപിക്കും. ചിത്ര പ്രദർശനത്തിനൊപ്പം ബാസുരിവാദനം, കാർട്ടൂൺ, കാരിക്കേച്ചർ, ഓയിൽ,വാട്ടർ കളർ പെയിന്റിംഗ് പരിശീലനം തുടങ്ങിയവയുമുണ്ടാകും.