തൃപ്പൂണിത്തുറ: ലഹരി മാഫിയയ്ക്കെതിര സർക്കാർ ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന് ഗാന്ധിദർശൻ സമിതി എറണാകുളം ജില്ലാ പ്രവർത്തകയോഗം ആവശ്യപ്പെട്ടു. സംസ്ഥാന സെക്രട്ടറി വി.പി. സതീശൻ യോഗം ഉദ്ഘാടനം ചെയ്തു.

ഗാന്ധിദർശൻ സമിതി എറണാകുളം ജില്ലാ പ്രസിഡന്റ് കെ.ഡി. ഹരിദാസ് അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പി.എ. മജീബ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ അഡ്വ.ജോർജ് ജോൺ വാലത്ത്, ബേബി സേവ്യർ, ജില്ലാ വൈസ് പ്രസിഡന്റുമാരായ കെ.എസ്. അനിൽകുമാർ, പുരുഷോത്തമൻ എന്നിവർ സംസാരിച്ചു.