കൊച്ചി: നാഷണൽ സ്‌കിൽ ഡവലപ്‌മെന്റ് കോർപ്പറേഷനും അമൃത വിശ്വവിദ്യാ പീഠവും ചേർന്ന് സ്ത്രീകൾക്കായി നടപ്പാക്കുന്ന തൊഴിൽ പരിശീലന പദ്ധതിയായ അമൃത സങ്കൽപ്പിന്റെ ജില്ലാതല ഉദ്ഘാടനം മാതാ അമൃതാനന്ദമയി മഠം ജനറൽ സെക്രട്ടറി സ്വാമി പൂർണമൃതാനന്ദ പുരി നിർവഹിച്ചു. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ആരംഭിക്കുന്ന ടെയ്ലറിംഗ്, എംബ്രോയിഡറി, ജനറൽ ഡ്യൂട്ടി അസിസ്റ്റന്റ് കോഴ്സുകളുടെ ഉദ്ഘാടനവും പ്രൊജക്ടർ, ടാബ് തുടങ്ങിയവയുടെ വിതരണവും സ്വാമി പൂർണാമൃതാനന്ദ പുരി നിർവഹിച്ചു. രാഷ്ട്രധർമ്മ പരിഷത്ത് അദ്ധ്യക്ഷൻ പി. കുട്ടികൃഷ്ണൻ, അമൃതശ്രീ ചീഫ് കോഓർഡിനേറ്റർ ആർ. രംഗനാഥൻ, ജില്ലാ കോഓർഡിനേറ്റർ ശ്രീരാജ് നെടുങ്ങാട്, എളമക്കര സരസ്വതി വിദ്യാ നികേതൻ പബ്ലിക് സ്‌കൂൾ പ്രിൻസിപ്പൽ ചെന്താമരാക്ഷൻ, അമൃതാ സങ്കൽപ് കോഓർഡിനേറ്റർ ബ്രഹ്മചാരിണി അമൃത എന്നിവർ പ്രസംഗിച്ചു.