kaithari-
പറവൂർ ടൗൺ നമ്പർ ഇ വൺ കൈത്തറി സൊസൈറ്റിയിൽ നിർമ്മിച്ച വിശ്രമകേന്ദ്രം മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യുന്നു

പറവൂർ: പറവൂർ ടൗൺ നമ്പർ ഇ വൺ കൈത്തറി സൊസൈറ്റിയിൽ കൈത്തറി ഡയറക്ടേറ്റിൽ നിന്നനുവദിച്ച 4.48ലക്ഷം വിനിയോഗിച്ച് നിർമ്മിച്ച വിശ്രമകേന്ദ്രത്തിന്റെ ഉദ്ഘാടനം മന്ത്രി പി. രാജീവ് നിർവഹിച്ചു. സംഘം പ്രസിഡന്റ് പി.എസ്. സജീവ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എ.പി. ഗിരീഷ്, കൈത്തറി ഡയറക്ടർ കെ.എസ്. അനിൽകുമാർ, ജില്ലാ പഞ്ചായത്ത് അംഗം എ.എസ്. അനിൽകുമാർ, കൗൺസിലർ ബീന ശശിധരൻ, ജില്ലാ വ്യവസായകേന്ദ്രം ജനറൽ മാനേജർ പി.എ. നജീബ്, ടി.ആർ. ബോസ്, കെ.എസ്. പ്രദീപ്കുമാർ, ടി.എസ്. ബേബി, കെ.പി. സദാനന്ദൻ, ടി.എസ്. രാജൻ, എ.ഇ. ദാസൻ, ജില്ലാ വ്യവസായകേന്ദ്രം ഡെപ്യൂട്ടി രജിസ്ട്രാർ സിന്ധു, ദീപ്തി എന്നിവർ സംസാരിച്ചു.