കുറുപ്പംപടി: മയക്കുമരുന്നിനെതിരെ ഫുട്‌ബാൾ ലഹരി എന്ന മുദ്രാവാക്യം ഉയർത്തി ടൂമില്യൺ ഗോൾ കാമ്പയിൻ രായമംഗലം ഗ്രാമപഞ്ചായത്തുതല ഉദ്ഘാടനം നടന്നു.
രായമംഗലം ഗ്രാമപഞ്ചായത്ത് കേരളോത്സവത്തിന്റെ സമാപനത്തിൽ ലഹരിവിരുദ്ധസന്ദേശം നൽകി പഞ്ചായത്ത് അംഗങ്ങളും ജീവനക്കാരും ചേർന്ന് ഫുട്‌ബാൾ സൗഹൃദമത്സരം സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എൻ.പി. അജയകുമാറിന്റെ നേതൃത്വത്തിൽ പഞ്ചായത്ത് അംഗങ്ങളായ
ബിജു കുര്യാക്കോസ്, ജോയ് പൂണേലിൽ, കെ.കെ. മാത്യുക്കുഞ്ഞ്, സജി പടയാട്ടിൽ, കുര്യൻ പോൾ, ഫെബിൻ കുര്യാക്കോസ്, മാത്യു ജോസ് തകരൻ, ജോയി പതിക്കൽ എന്നിവരും പഞ്ചായത്ത് സെക്രട്ടറി ബി. സുധീറിന്റെ നേതൃത്വത്തിൽ പഞ്ചായത്ത് ജീവനക്കാരും അണിനിരന്നു. വൈസ് പ്രസിഡന്റ് ദീപ ജോയി, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺമാരായ രാജി ബിജു,
സ്മിത അനിൽകുമാർ, മെമ്പർമാരായ ബിജി പ്രകാശ്, മിനി നാരായണൻകുട്ടി, മിനി ജോയി എന്നിവർ സന്നിഹിതരായിരുന്നു. ഇരു ടീമുകളും 2 ഗോൾ വീതം അടിച്ച് സമനിലയിൽ മത്സരം അവസാനിച്ചു.