മൂവാറ്റുപുഴ: മൂവാറ്റുപുഴ ബി.ആർ.സിയിൽ ഒഴിവുള്ള സ്പീച്ച് തെറാപ്പിസ്റ്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത: സ്പീച്ച് ആൻഡ് ഹിയറിംഗിൽ അംഗീകൃത ബിരുദം. അപേക്ഷകർ സ്വന്തം കൈപ്പടയിൽ അപേക്ഷ തയ്യാറാക്കി 26ന് മുമ്പായി സമർപ്പിക്കണം. 29ന് ഉച്ചയ്ക്ക് 2ന് മൂവാറ്റുപുഴ ബി.ആർ.സി ഓഫീസിൽ വച്ചാണ് ഇന്റർവ്യൂ. അസൽ സർട്ടിഫിക്കറ്റും കോപ്പികളും ഹാജരാക്കണമെന്ന് ബി.ആർ.സി മൂവാറ്റുപുഴ ബ്ലോക്ക് പ്രോജക്റ്റ് കോഓർഡിനേറ്റർ അറിയിച്ചു.