മൂവാറ്റുപുഴ: പെരുവംമൂഴി തേവർകാട് ശ്രീ മഹാദേവ ക്ഷേത്രത്തിലെ പാനകപൂജ 26ന് നടക്കുമെന്ന് ക്ഷേത്രം തന്ത്രി പുലിയന്നൂർ അനുജൻ നാരായണൻ നമ്പൂതിരിപ്പാടും മേൽശാന്തി അമ്പലത്തുമഠം സുബ്രഹ്മണ്യൻ പോറ്റിയും അറിയിച്ചു. വൈകിട്ട് 6.30ന് ചുറ്റുവിളക്ക്, വിശേഷാൽ ദീപാരാധന, 8ന് മഹാപ്രസാദ ഉ‌ൗട്ട്. തുടർന്ന് ശാസ്താംപാട്ട്.