kr
കേരക്കൃഷി വികസനത്തിന്റെ ഭാഗമായി മുടക്കുഴ ഗ്രാമ പഞ്ചായത്തിൽ തെങ്ങ് കൃഷി പ്രോത്സാഹിപ്പിക്കുന്നതിന് പച്ചില വളത്തിനായി പയർ വിത്തും ചീമ കൊന്നയുടെ തണ്ടുകളും കേരകർഷകർക്ക് പഞ്ചായത്ത് പ്രസിസന്റ് പി.പി. അവറാച്ചൻ വിതരണ ഉദ്ഘാടനം നിർവഹിക്കുന്നു

കുറുപ്പംപടി: കേരകൃഷി വികസനത്തിന്റെ ഭാഗമായി മുടക്കുഴ ഗ്രാമ പഞ്ചായത്തിൽ തെങ്ങുകൃഷി പ്രോത്സാഹിപ്പിക്കുന്നതിന് പച്ചില വളത്തിനായി പയർവിത്തും ചീമക്കൊന്നയുടെ തണ്ടുകളും സൗജന്യമായി വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പി.പി. അവറാച്ചൻ വിതരണ ഉദ്ഘാടനം ചെയ്തു. സ്ഥിരംസമിതി അദ്ധ്യഷൻ കെ.ജെ. മാത്യു അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ ജോസ് എ.പോൾ, ഡോളി ബാബു, കൃഷി ഓഫീസർ പി.എച്ച്. ഹാജിറ, കൃഷി അസിസ്റ്റന്റുമാരായ ബിനോയ്, വിജയകുമാർ, രാധിക, എൻ.പി. ശ്രീജ, ഷൈനി എന്നിവർ പ്രസംഗിച്ചു.