ആലുവ: നഗരസഭ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച വിദ്യാഭ്യാസ പരിസ്ഥിതി സെമിനാർ എം.ജി സർവകലാശാല ഗാന്ധിയൻ സ്റ്റഡീസിന്റെ മുൻ ഡയറക്ടറും അഹമ്മദാബാദിലെ ഗുജറാത്ത് വിദ്യാപീഠത്തിലെ പ്രൊഫസറുമായ ഡോ. എം.പി. മത്തായി ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർമാൻ എം.ഒ. ജോൺ അദ്ധ്യക്ഷത വഹിച്ചു.
യു.സി കോളേജ് പ്രിൻസിപ്പൽ ഡോ. എം.ഐ. പുന്നൂസ്, സെന്റ് സേവ്യേഴ്‌സ് കോളേജ് പ്രിൻസിപ്പൽ ഡോ. മിലൻ ഫ്രാൻസ് എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു.
നഗരസഭ വൈസ് ചെയർപേഴ്‌സൺ സൈജി ജോളി, ലത്തീഫ് പൂഴിത്തറ, ജെയിസൺ പീറ്റർ, എം.എൻ. സത്യദേവൻ, മുഹമ്മദ് ഷാഫി, ചിന്നൻ ടി. പൈനാടത്ത്, എ.ആർ. ഉണ്ണിക്കൃഷ്ണൻ, ഡോ. നീനു ആന്റണി എന്നിവർ സംസാരിച്ചു.