ആലുവ: സംസ്ഥാന സ്‌കൂൾ ഫുട്ബാൾ ടീമിൽ സെലക്ഷൻ കിട്ടിയ ആലുവ സെന്റ് മേരീസ് ഹൈസ്‌കൂൾ വിദ്യാർത്ഥി നോബിൻ രാജുവിന് സ്വീകരണം നൽകി. ആലുവ മേഖല ജനറൽ വർക്കേഴ്‌സ് അസോസിയേഷൻ സംഘടിപ്പിച്ച സ്വീകരണയോഗം ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എം.ടി. ജേക്കബ് അദ്ധ്യക്ഷത വഹിച്ചു.
അൻവർ സാദത്ത് എം.എൽ.എ നോബിൻ മാത്യുവിന് മെമന്റോ നൽകി ആദരിച്ചു. മുനിസിപ്പൽ ചെയർമാൻ എം.ഒ. ജോൺ മുഖ്യപ്രഭാഷണം നടത്തി.