പെരുമ്പാവൂർ: വായനാ പൂർണിമയുടെ പ്രഥമ മലയാളിശ്രീ പുരസ്‌കാരം പ്രഖ്യാപിച്ചു. നിയസഭാ ചീഫ് വിപ്പ് ഡോ. എൻ. ജയരാജ്, ഭാഷാപോഷണ സന്നദ്ധസമിതി സാരഥി റവ.ഫാ. ഡോ. തോമസ് മൂലയിൽ എന്നിവരെ യാണ് പുരസ്‌കാരത്തിനായി തിരഞ്ഞെടുത്തത്. ഡോ.എം.സി. ദിലീപ്കുമാർ ചെയർമാനും ഡോ. ഷൊർണൂർ കാർത്തികേയൻ, സിപ്പി പള്ളിപ്പുറം എന്നിവരും അടങ്ങുന്ന മൂല്യനിർണയ കമ്മിറ്റിയാണ് ജേതാക്കളെ തിരഞ്ഞെടുത്തത്.