1
കൊച്ചി യൂണിയൻ നടത്തിയ ജന ജാഗ്രതാ സദസ്

പള്ളുരുത്തി: അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെ എസ്.എൻ.ഡി.പി യോഗം കേന്ദ്രവനിതാ സംഘത്തിന്റെ നേതൃത്വത്തിൽ യൂണിയൻ തലങ്ങളിൽ ആഹ്വാനംചെയ്ത ജനജാഗ്രതാ സദസിന്റെ കൊച്ചി യൂണിയൻതല ഉദ്ഘാടനം നടന്നു. തോപ്പുംപടി യൂണിയൻ ഓഫീസിൽ നടന്ന പരിപാടിയുടെ ഉദ്ഘാടനം യൂണിയൻ സെക്രട്ടറി ഷൈൻ കൂട്ടുങ്കൽ നിർവഹിച്ചു. യൂണിയൻ വനിതാ സംഘം ചെയർപേഴ്സൺ സൈനി പ്രസാദ് അദ്ധ്യക്ഷത വഹിച്ചു. ലഹരിമരുന്നിനെതിരെ ബോധവത്കരണ ക്ലാസ് സർക്കിൾ ഇൻസ്‌പെക്ടർ രാജേഷ് നയിച്ചു. യൂത്ത് മൂവ്മെന്റ് വൈസ് പ്രസിഡന്റ് അജയഘോഷ്, ഇ.വി. സത്യൻ, സീന സത്യശീലൻ, നിജ അനിൽ, ലേഖ സുധീർ തുടങ്ങിയവർ സംബന്ധിച്ചു.