കൊച്ചി: വരാപ്പുഴ അതിരൂപത കെ.സി.ബി.സി പ്രോ ലൈഫ് സമിതിയുടെയും ലയൺസ് ക്ലബ്ബ് ഒഫ് കൊച്ചിൻ എംപയറിന്റെയും ആഭിമുഖ്യത്തിൽ വല്ലാർപാടം സെന്റ് മേരിസ് ഹയർ സെക്കൻഡറി സ്‌കൂളിൽ ലഹരിവിരുദ്ധ മാജിക് ഷോ നടത്തി.
മജീഷ്യൻ ജോയ്‌സ് മുക്കുടം നേതൃത്വം നൽകി. ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണർ ആർ.ജയചന്ദ്രൻ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഡോ.ആന്റണി വാലുങ്കൽ, കെ.സി.ബി.സി പ്രോ ലൈഫ് സമിതി സംസ്ഥാന പ്രസിഡന്റ് ജോൺസൺ ചൂരേപ്പറമ്പിൽ, അസിസ്റ്റന്റ് എക്‌സെസ് കമ്മിഷണർ സോനു, ജില്ലാ പഞ്ചായത്ത് അംഗം അഡ്വ.എൽസി ജോർജ്, പ്രിൻസിപ്പൽ ബിൽഫി സെബാസ്റ്റിൻ, ഹെഡ്മാസ്റ്റർ കെ.സി.ജോജോ, പി.ടി.എ പ്രസിഡന്റ് ജോസഫ് ബിജു, വൈസ് പ്രസിഡന്റ് ജോസഫ് സാബി, യു.ടി. പോൾ, മദർ പി. ടി.എ പ്രസിഡന്റ് സരിത ജിതേഷ്, ജോസഫ് മാത്യു എന്നിവർ സംസാരിച്ചു.