ആലുവ: ആലുവക്കാരുടെ പ്രവാസി സംഘടനയായ അരോമ യു.എ.ഇ ഭാരവാഹികളുടെ സ്ഥാനാരോഹണവും പ്രവർത്തനോദ്ഘാടനവും നടന്നു. മുൻ പ്രസിഡന്റ് മൊയ്ദീൻ അബ്ദുൽ അസീസ് അദ്ധ്യക്ഷത വഹിച്ചു. നടി സുവൈബത്തുൽ അസ്‌ലമിയ മുഖ്യാതിഥിയായിരുന്നു.
മാദ്ധ്യമ പ്രവർത്തകൻ നാസർ ബേപ്പൂർ മുഖ്യപ്രസംഗം നടത്തി. പ്രസിഡന്റ് സിദ്ധീഖ് മുഹമ്മദ്, ജനറൽ സെക്രട്ടറി നാദിർഷാ അലി അക്ബർ, ട്രഷറർ ബിനോഷ് ബാലകൃഷ്ണൻ, ഷെബീബ് അലിയാർ, റഫീഖ് എം. അലി, ഫെബി ഷിഹാബ്, ഷെമീന ഷെബീബ്, ഫാത്തിമ തംബുരു, കെ.ഐ. കുഞ്ഞുമോൻ തുടങ്ങിയവർ സംസാരിച്ചു.