പെരുമ്പാവൂർ: മലയാറ്റൂർ ദിവ്യശാന്തി നികേതനം നാരായണ ഗുരുകുലത്തിലെ വാർഷിക ഗുരുപൂജ 27ന് നടക്കും. രാവിലെ 9.30ന് ഹോമം, ഉപനിഷദ് പാരായണം എന്നിവയ്ക്കുശേഷം നാരായണ ഗുരുകുലം റെഗുലേറ്റിംഗ് സെക്രട്ടറി സ്വാമി ത്യാഗീശ്വരൻ പ്രവചനം നടത്തും. 11ന് നടക്കുന്ന വാർഷിക സമ്മേളനത്തിൽ സ്വാമി ത്യാഗീശ്വരൻ അദ്ധ്യക്ഷത വഹിക്കും. ഡോ. ബി. സുഗീത, സ്വാമിനി കൃഷ്ണമയി രാധാദേവി, സ്വാമിനി ജ്യോതിർമയി, ബ്രഹ്‌മചാരി ശിവദാസ്, വി.ജി. സൗമ്യൻ എന്നിവർ സംസാരിക്കും.