
ആലുവ: ഓൾ കേരള ചെസ് അസോസിയേഷൻ ഫോർ ദി ബ്ലൈൻഡിന്റെയും വൈ.എം.സി.എ ആലുവ പ്രോജക്ടിന്റെയും സംയുക്താഭിമുഖ്യത്തിൽ 26, 27 തിയതികളിൽ റവ. മണ്ണാറപ്രായിൽ മെമ്മോറിയൽ അഖില കേരള ചെസ് ചാമ്പ്യൻഷിപ്പ് സംഘടിപ്പിക്കും. സൗത്ത് സോണിലേക്കുള്ള സെലക്ഷൻ ടൂർണമെന്റാണിത്. വിജയികളെ ദേശീയ ടൂർണമെന്റിന് തിരഞ്ഞെടുക്കും. ജനറൽ,വനിത, ജൂനിയർ എന്നീ വിഭാഗങ്ങളിലായാണ് മത്സരം. തോട്ടുമുഖം വൈ.എം.സി.എ ക്യാമ്പ് സെന്ററിൽ 26ന് രാവിലെ 10.45ന് ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയ് മത്സരം ഉദ്ഘാടനം ചെയ്യും. വൈ.എം.സി.എ ദേശീയ പ്രസിഡന്റ് ജസ്റ്റിസ് ബെഞ്ചമിൻ കോശി അദ്ധ്യക്ഷത വഹിക്കും.