പെരുമ്പാവൂർ: കഴിഞ്ഞദിവസം നിര്യാതനായ എം.ഇ.എസ് സംസ്ഥാന ജനറൽ സെക്രട്ടറി പ്രൊഫ. കടവനാട് മുഹമ്മദ് അനുസ്മരണം മാറംപള്ളി എം.ഇ.എസ് കോളേജിൽ നടത്തി. കോളേജ് മാനേജ്‌മെന്റ് കമ്മിറ്റി ചെയർമാൻ അഡ്വ.എ.എ. അബുൽഹസൻ, സെക്രട്ടറി എം.എ. മുഹമ്മദ്, ട്രഷററും പെരുമ്പാവൂർ മുനിസിപ്പൽ ചെയർമാനുമായ ടി.എം. സക്കീർ ഹുസൈൻ, പ്രിൻസിപ്പൽ ഡോ. അജിംസ് പി. മുഹമ്മദ്, വൈസ് പ്രിൻസിപ്പൽ ഡോ.ജാസ്മിൻ പി.എം, ഐമാറ്റ് ഡയറക്ടർ ഡോ. ജുബൽ മാത്യു, ഡോ. സ്വപ്ന വി.മുഹമ്മദ്, ഓഫീസ് സൂപ്രണ്ട് അബ്ദുൽ ജബ്ബാർ എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി.